
പാകിസ്ഥാന് ചൈന കൂടുതല്‍ നാലാം തലമുറ ഫൈറ്റര്‍ ജെറ്റുകള്‍ കൈമാറാനൊരുങ്ങുന്നുവെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്. പതനാറ് ജെ-10സി ഫൈറ്റര്‍ ജെറ്റുകളാണ് കൈമാറുക. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് കൈമാറ്റം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 20 ജെറ്റുകള്‍ ചൈന പാകിസ്ഥാന് നല്‍കിയിരുന്നു.ഏഷ്യയിലും ആഫ്രിക്കയിലുമെമ്പാടും തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. വിമാനങ്ങൾ നൽകുന്നതിന് പുറമെ ചൈന പാകിസ്ഥാനിലും ബംഗ്ലാദേശിലും സൈനികത്താവളങ്ങൾ നിർമിക്കാനും പദ്ധതിയിടുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ട് രാജ്യങ്ങൾക്ക് പുറമെ അംഗോള, ബർമ, ക്യൂബ, ശ്രീലങ്ക, തായ്‌ലൻഡ്, യുഎഇ, താജ്കിസ്താൻ, നമീബിയ, കെനിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലും സൈനികത്താവളങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ട്.
മലാക്ക കടലിടുക്ക്, ഹോർമുസ് കടലിടുക്ക്, ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സമുദ്രപാതകളിലും ചൈനയ്ക്ക് കണ്ണുണ്ട് എന്നും റിപ്പോർട്ടിലുണ്ട്.2021ലാണ് ചൈനയിൽ നിന്ന് 25 J‑10C ജെറ്റുകൾ വാങ്ങാൻ പാകിസ്ഥാന്‍ തീരുമാനിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യക്കെതിരെ ഈ J‑10C ജെറ്റുകളാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്.മാരക ആക്രമണശേഷിയുള്ള കൈഹോങ്, വിങ് ലൂങ് യുഎവി, നാല് ഫ്രിഗേറ്റുകൾ എന്നിവ കൂടി ചൈന പാകിസ്ഥാന് നൽകിയെന്നും പെന്റഗൺ റിപ്പോർട്ടിലുണ്ട്. എട്ട് യുവാൻ അന്തർവാഹിനികളാണ് പാകിസ്ഥാന് ചൈന നൽകുക. അതിൽ ആദ്യത്തേത് അടുത്ത വർഷം പാകിസ്ഥാന് നൽകും.
എട്ട് അന്തർവാഹിനികളിൽ നാലെണ്ണം ചൈനയിലും നാലെണ്ണം പാകിസ്ഥാനിലുമാണ് നിർമിക്കുക.അന്തർവാഹിനികളിൽ നിന്ന് പറന്നുയരാനും, അവയിൽ തന്നെ പറന്നിറങ്ങാനും കഴിവുള്ള അത്യാധുനിക ഡ്രോണുകളും ചൈന വികസിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെയി എന്നാണ് ഈ ഡ്രോണിന്റെ പേര്. ഇതിന് പുറമെ ബഹിരാകാശ മേഖലയിൽ യുഎസിന് കടത്തിവെട്ടാൻ ചൈന പദ്ധതിയിടുന്നുവെന്നും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുകയാണെന്നും പെന്റഗൺ റിപ്പോർട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.