29 December 2025, Monday

Related news

December 29, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

തൊഴിലുറപ്പ് പദ്ധതി : കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2025 4:33 pm

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് .വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോഡി സർക്കാരിന്റെ തീരുമാനങ്ങൾ മുതലാളിമാർക്ക് വേണ്ടിയാണെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു .

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.കേന്ദ്ര നയങ്ങളെ ശക്തമായി എതിർക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ് ഖാര്‍ഗെഅഭിപ്രായപ്പെട്ടു .കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.രാവിലെ 11 മണിയോടെ ഇന്ദിരാഭവനിൽ ആണ് യോഗം ആരംഭിച്ചത്. യോഗത്തിന് മുൻപായി കോൺഗ്രസ് അധ്യക്ഷൻ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരം അർപ്പിച്ചു. പാർട്ടിയുടെ ഭാവി പരിപാടികൾ യോഗത്തിൽ തീരുമാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.