
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫിസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. ചില ബാറുകളിൽ “സെക്കന്റ്സ്” എന്ന പേരിൽ അറിയപ്പെടുന്ന അനധികൃത/വ്യാജമദ്യ വില്പന നടന്നു വരുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. നിയമ വിരുദ്ധമായ ഇത്തരത്തിലുള്ള വില്പനയ്ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിനും പരിശോധനകളിൽ നിന്നും വിട്ടു നിൽക്കുന്നതിനുമായി എക്സൈസ് ഓഫിസുകളിലെ ചില ഉദ്യോഗസ്ഥർ ബാറുകളിൽ നിന്നും മാസപ്പടിയായി കൈക്കൂലിയും, പാരിതോഷികമായി മദ്യവും കൈപ്പറ്റാറുണ്ടെന്നും വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 66 ബാർ ഹോട്ടലുകളിലും, ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫിസുകളിലും ഓപ്പറേഷൻ “ബാർ കോഡ്” എന്ന പേരിൽ മിന്നൽ പരിശോധന സംഘടിപ്പിച്ചത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന തലത്തിൽ പരിശോധന നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.