
ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ് പതിവായി ധാരാളം മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്ന് ബോളുവുഡ് നടി. എംടിവി സ്ലിറ്റ്സ് വില്ല റിയാലിറ്റി ഷോ താരവും നടിയുമായ ഖുഷി മുഖർജിയാണ് അടുത്തിടെ ഒരു പരിപാടിയിൽ ഇക്കാര്യം തുറന്നുപറഞ്ഞത്.
ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് നടിയുടെ ആരോപണം. ‘ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. നിരവധി ക്രിക്കറ്റ് താരങ്ങൾ എന്റെ പിന്നാലെ വന്നിരുന്നുവെന്നും സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയക്കുന്നത് പതിവായിരുന്നു. ഇപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. എനിക്ക് അതിന് താൽപര്യവുമില്ല. എന്നെ ഉൾപ്പെടുത്തിയുള്ള ഒരു തരത്തിലുള്ള അഭ്യൂഹങ്ങളിലും താൽപര്യമില്ല’ ‑സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ നടി പറയുന്നുണ്ട്. അതേസമയം വിഡിയോ വ്യാപകമായി പ്രചരിക്കുമ്പോഴും സൂര്യകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.