
ഗ്ലോബ് സോക്കർ പുരസ്കാരം ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒസ്മാന്‍ ഡെംബെലെയും. കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെ ആദരിക്കുന്ന വേദിയാണ് ഗ്ലോബ് സോക്കര്‍. ഗ്ലോബ് സോക്കര്‍ അവാര്‍ഡിനും, ലോക കായിക സമ്മിറ്റുമായ വേദി ദുബായിലാണ് അരങ്ങേറിയത്. ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഡെംബലെ നേടിയപ്പോള്‍ ഏറ്റവും മികച്ച മിഡില്‍ ഈസ്റ്റ് താരത്തിനുള്ള പുരസ്‌കാരമാണ് റൊണാള്‍ഡോയെ തേടിയെത്തിയത്.
സൗദി ക്ലബ്ബ് അല്‍ നസറിനായി കളിക്കുന്ന 40കാരന്‍ റൊണാള്‍ഡോ 125 മത്സരങ്ങളിൽ നിന്ന് 112 ഗോളുകൾ നേടി. പിഎസ്ജിക്കൊപ്പം ലീഗ് വണ്‍ കിരീടം, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടിയതാണ് ഡെംബലെയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പിഎസ്ജി താരങ്ങളാണ് ഗ്ലോബ് സോക്കര്‍ പുരസ്കാരം വാരിക്കൂട്ടിയത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേടി, തിരിച്ചുവന്ന പോള്‍ പോഗ്ബയ്ക്കാണ് മികച്ച കംബാക്കിനുള്ള പുരസ്‌കാരം.
70 താരങ്ങളാണ് ദുബായിലെ കായിക ഉച്ചകോടിയില്‍ പങ്കെടുത്തത്. ടെന്നിസ് ഇതിഹാസം നൊവാക്ക് ദ്യോക്കോവിച്ച്, റഷ്യന്‍ യുഎഫ്‌സി — എം എം എ മിന്നും താരം ഖബീബ്, ബോക്‌സിങ് ഇതിഹാസം മാനി പക്വിയാവോ, ആന്ദ്രേ ഇനിയേസ്റ്റ, കഫു തുടങ്ങിയ താരങ്ങളും പങ്കെടുത്തു. വേദിയില്‍ തന്റെ മത്സരം കാണാന്‍ റൊണാള്‍ഡോയെത്തിയ അനുഭവം ടെന്നീസ് സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് പങ്കുവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.