23 January 2026, Friday

Related news

January 22, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026

കുവൈറ്റിൽ അവസാന പ്രവൃത്തിദിനവും പൂർത്തിയായി; ഇനി പുതുവത്സരാഘോഷത്തിന്റെ രാവുകൾ

Janayugom Webdesk
കുവൈറ്റ് സിറ്റി
December 31, 2025 6:21 pm

2025നോട് വിടപറഞ്ഞ് പുതുവർഷത്തെ വരവേൽക്കാൻ കുവൈറ്റും പ്രവാസി സമൂഹവും ഒരുങ്ങി. വർഷത്തിലെ അവസാന പ്രവൃത്തിദിനം കൂടിയായ ഇന്ന്, ഓഫീസുകളിലും തൊഴിലിടങ്ങളിലും ആവേശകരമായ യാത്രയയപ്പുകളാണ് നടന്നത്. വൈകുന്നേരത്തോടെ പ്രവൃത്തിദിനം അവസാനിച്ചതോടെ രാജ്യം പൂർണ്ണമായും ആഘോഷ മൂഡിലേക്ക് മാറി. പല സ്വകാര്യ കമ്പനികളിലും ഓഫീസുകളിലും സഹപ്രവർത്തകർ മധുരം പങ്കുവച്ചും കേക്ക് മുറിച്ചുമാണ് വർഷാവസാനത്തെ വരവേറ്റത്. നീണ്ട ഒരു വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ലഭിക്കുന്ന ഈ ചെറിയ അവധി ആഘോഷമാക്കാൻ പ്രവാസികൾ നേരത്തെ തന്നെ പദ്ധതികൾ തയാറാക്കിയിരുന്നു. 

കുവൈറ്റിൽ എല്ലാ ബുധനാഴ്ചയുമാണ് പ്രമോഷനുകളും ഓഫറുകളും ഷോപ്പുകൾ പ്രഖ്യാപിക്കുന്നത്. അവസാന പ്രവർത്തി ദിനവും ബുധനാഴ്ച ആയതോടെ മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഇത്തവണ വൻ തിരക്ക് അനുഭവപ്പെടും. അവസാന പ്രവൃത്തിദിനം കഴിഞ്ഞതോടെ നാട്ടിലേക്ക് പോകുന്നവരും വിനോദയാത്ര പുറപ്പെടുന്നവരും തിരക്ക് ഒഴിവാക്കാൻ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരെത്തെ എത്തിച്ചേരാനുള്ള തയ്യറെടുപ്പിലാണ്. സമാധാനപരവും സന്തോഷകരവുമായ പുതുവർഷം ആഘോഷിക്കാൻ എല്ലാവരും തയ്യാറെടുത്തു കഴിഞ്ഞു. വർഷാവസാനത്തെ അവസാന പ്രവൃത്തിദിനം പൂർത്തിയാക്കി പ്രവാസികൾ ഒന്നടങ്കം പുതുവർഷ പുലരിക്കായുള്ള കാത്തിരിപ്പിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.