
പുതുവർഷത്തിൽ ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി സൊഹ്റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമേരിക്കയിൽ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്‍ക്കുളളിലായിരിക്കും മംദാനിയുടെ സത്യപ്രതിജ്ഞ. ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ പുസ്തകമായ ഖുര്‍ആനില്‍ കൈവച്ചാകും മംദാനി സത്യപ്രതിജ്ഞ ചെയ്യുക. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മേയർ ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നത്. ജീവിതച്ചെലവുകള്‍ കുറയ്ക്കാന്‍ ആശ്വാസമേകുമെന്ന മംദാനിയുടെ ജനപ്രിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് ഉറ്റുനോക്കുകയാണ് ന്യൂയോര്‍ക്കും അമേരിക്കയും ലോകവും.
ഡോണള്‍ഡ് ട്രംപിന്റെ പതിനെട്ടടവും തകര്‍ത്ത് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത സോഷ്യലിസ്റ്റ് അവയ്ക്ക് പരിഹാരം ഉറപ്പുനല്‍കിയാണ് ജനവിധി സ്വന്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.