
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്വന്തം നേതാക്കളിലേക്ക് അന്വേഷണം എത്തുമ്പോള്‍ യുഡിഎഫും, കോണ്‍ഗ്രസും അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അന്വേഷണം സ്വന്തം നേതാക്കളിലേക്ക് എത്തുമ്പോള്‍ യുഡിഎഫുകാര്‍ അന്വേഷണം തടയാനുള്ള ബോധപൂര്‍വമായ ഇടപെടല്‍ നടത്തുകയാണെന്നും ആ ഇടപെടലിനെ കേരളം അംഗീകരികക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വര്‍ണ്ണക്കൊള്ളയിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി സോണിയ ഗാന്ധിയെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. ആരാണ് പോറ്റിയെ സോണിയ ഗാന്ധിയെ കാണാന്‍ അവസരമൊരുക്കിയതെന്നും ഗോവിന്ദന് അഭിപ്രായപ്പെട്ടു. കരുണാകരന് പോലും യഥേഷ്ടം കാണാന്‍ സാധിക്കാതിരുന്ന വ്യക്തിത്വത്തിന്റെ ഉടമായായിരുന്നു സോണിയ ഗാന്ധി. അവരെ കാണാന്‍ എങ്ങനെയാണ് ആരാണ് അപ്പോയ് മെന്റ് സംഘടിപ്പിച്ചുകൊടുത്തത്. അതു പറയുന്നില്ല സ്വര്‍ണക്കൊള്ളയിലെ പ്രധാനിയും സ്വര്ണവിറ്റയാളും എന്തടിസ്ഥാനത്തിലാണ് ഇവരുമായി ബന്ധപ്പെട്ടതെന്ന് ഉത്തരം പറയേണ്ടതുണ്ടെന്നും ഗോവിന്ദന് അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.