
മധുരപാനീയങ്ങളെ നാലു വിഭാഗത്തിലാക്കി പ്രത്യേക നികുതി സംവിധാനം സൗദിയിലും, യുഎഇയിലും പ്രാബല്യത്തില്‍. 100മില്ലീലിറ്റര്‍ പാനീയത്തില്‍ അടങ്ങിയ പഞ്ചസാരയുടെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും നികുതി നിശ്ചയിക്കുക. പഞ്ചസാര ചേര്‍ക്കാത്തതും കൃത്രിമ മധുരം മാത്രമുള്ളതുമായ പാനീയം, കുറഞ്ഞ പഞ്ചസാരയുമായുള്ള പാനീയം (അഞ്ച് ഗ്രാമില്‍ താഴെ) മിതമായ പഞ്ചസാരയുള്ള പാനീയം(അഞ്ചു മുതല്‍ എട്ടുഗ്രാമില്‍ താഴെ) ഉയര്‍ന്ന പഞ്ചസാരയുള്ള പാനീയം (എട്ടു ഗ്രാമോ അതിലധികമോ) എന്നിങ്ങനെ വിഭജിച്ചാണ് നികുതി കണക്കാക്കുക.
മധുര പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുകയും , പൊതുജനാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.