
മദീനയില്‍ വാഹനാപകടത്തിൽ 4 മലപ്പുറം സ്വദേശികൾക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെറ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.
മദീന–ജിദ്ദ ഹൈവേയിൽ പുല്ലുകൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കുടുംബം സഞ്ചരിച്ച ജിഎംസി വാഹനത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും ഹാദിയ (9), നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിലും ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.