23 January 2026, Friday

Related news

January 4, 2026
November 28, 2025
July 9, 2025
June 26, 2025
May 24, 2025
February 23, 2024
February 9, 2024
February 8, 2024

എളമരം കരീം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി; സുദീപ് ദത്ത പ്രസിഡന്റ്

Janayugom Webdesk
വിശാഖപട്ടണം
January 4, 2026 6:13 pm

സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി എളമരം കരീമിനെ തെര‍ഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെയും ട്രഷററായി എം സായ്ബാബുവിനെയും തെരഞ്ഞെടുത്തു. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 

തപൻ സെൻ, കെ ഹേമലത, ടി പി രാമകൃഷ്ണൻ, ജെ മേഴ്സിക്കുട്ടിയമ്മ, പി നന്ദകുമാർ, കെ ചന്ദ്രൻപിള്ള, ജി ബേബിറാണി എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. കെ എൻ ​ഗോപിനാഥ്, ദീപ കെ രാജൻ, ജി സുകുമാരൻ, ഡി ഡി രാമാനന്ദൻ, എ ആർ സിന്ധു, എസ് കണ്ണൻ, ഉഷ റാണി, സുരേഖ, മീനാക്ഷി സുന്ദരം തുടങ്ങിയവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.