25 January 2026, Sunday

Related news

January 24, 2026
January 24, 2026
January 24, 2026
January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

വിവാദങ്ങള്‍ക്കിടെ ബംഗ്ലാദേശിന്റെ ലോകകപ്പ് ടീം തയ്യാര്‍

Janayugom Webdesk
ധാക്ക
January 4, 2026 10:20 pm

ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ബംഗ്ലാദേശിന്റെ 15 അഗ ടീമനെ പ്രഖ്യാപിച്ചു. മുസ്തഫിസുര്‍ റഹ്മാനും ടീമിലിടം നേടി. ലിറ്റന്‍ ദാസാണ് ക്യാപ്റ്റന്‍. സൈഫ് ഹസനാണ് ബംഗ്ലാദേശ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
ഏഷ്യാ കപ്പില്‍ ടീമിനെ നയിച്ച ജാക്കര്‍ അലി പുറത്തായി. സ്റ്റാര്‍ പേസര്‍ ടസ്‌കിന്‍ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മുസ്തഫിസുറടക്കം അഞ്ച് പേസര്‍മാരാണ് ടീമില്‍. മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷൊരിഫുള്‍ ഇസ്ലാം, ടസ്‌കിന്‍ അഹമദ്, തന്‍സിം ഹസന്‍ സാകിബ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. സ്പിന്നര്‍മായി മഹ്ദി ഹസനും റിഷാദ് ഹൊസൈനുമാണുള്ളത്. ലിറ്റണ്‍ നയിക്കുന്ന ബാറ്റിങ് നിരയില്‍ തന്‍സീദ് ഹസനും പര്‍വേഷ് ഹൊസൈനുമുണ്ട്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരം.

ബംഗ്ലാദേശ് ടീം: ലിറ്റന്‍ ദാസ്, സയ്ഫ് ഹസന്‍, തന്‍സിദ് ഹസന്‍ തമിം, മുഹമ്മദ് പര്‍വേസ്, തൗഹിദ് ഹൃദോയ്, ഷമിം ഹുസൈന്‍, നുറുല്‍ ഹസന്‍, മെഹദി ഹസന്‍, റിഷാദ് ഹുസൈന്‍, നസം അഹമദ്, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷൊരിഫുള്‍ ഇസ്ലാം, ടസ്‌കിന്‍ അഹമദ്, തന്‍സിം ഹസന്‍ സാകിബ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.