
മകന്‍ ഇതര മതസ്ഥയെ വിവാഹം ചെയ്തതിലുള്ള എതിര്‍പ്പ് മൂലം മരുമകളെ കഴുത്തറുത്ത് കൊന്ന് അമ്മായിഅമ്മ. തമിഴ് നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. ഇവരുടെ രണ്ട് ബന്ധുക്കളെ കസ്റ്റഡിയില്‍ എടുത്തു. ശങ്കാപുരം വിരിയൂര്‍ ഗ്രാമത്തിലെ മരിയ റൊസാരിയോയുടെ ഭാര്യ നന്ദിന (29)യാണ് മരിച്ചത്. മരിയ റൊസാരിയോയുടെ അമ്മ മേരി (55) യാണ് അറസ്റ്റിലായത്.പൊലീസ് പറയുന്നതനുസരിച്ച് ആദ്യ ഭർത്താവ് മരിച്ചതിനെത്തുടർന്ന് എട്ടുവർഷം മുൻപാണ് നന്ദിനി മരിയ റൊസാരിയോയെ വിവാഹം കഴിച്ചത്.
ഇവർക്ക് അഞ്ചുവയസ്സുള്ള കുട്ടിയുണ്ട്.മേരി ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചതായി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച നന്ദിനിയെ മതപരമായ ചടങ്ങിനാണെന്ന പേരിൽ മേരി നന്ദിനിയെ പുറത്തു കൊണ്ടുപോയി. രണ്ടുദിവസമായിട്ടും നന്ദിനി തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സംശയംതോന്നിയ മരിയ റൊസാരിയോ ഭാര്യയെ കാണാനില്ലെന്ന് ശങ്കരാപുരം പൊലീസിൽ പരാതി നൽകി. സംശയം തോന്നിയ പൊലീസ് മേരിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കഥ പുറം ലോകമറിഞ്ഞത്.
വീടിന് സമീപത്തെ പുഴക്കരയിൽ വെച്ച് താൻ നന്ദിനിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചിട്ടതായി മേരി മൊഴി നൽകി. ഇതേത്തുടർന്ന് ഫോറൻസിക് സംഘവും റവന്യൂ ഉദ്യോഗസ്ഥരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. കള്ളക്കുറിച്ചി പൊലീസ് സൂപ്രണ്ട് എസ് അരവിന്ദ്, തിരുക്കൊയിലൂർ സബ്ഡിവിഷൻ ഡിഎസ്പി എസ് തങ്കവേൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.