13 January 2026, Tuesday

Related news

January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026

നാട്ടിൽ പോയി വരുമ്പോൾ ബ്രൗൺഷുഗർ എത്തിക്കും; ഇതരസംസ്ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ

Janayugom Webdesk
മലപ്പുറം
January 5, 2026 4:52 pm

വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് കൊണ്ടോട്ടിയിൽ പിടിയിലായത്. ഇന്നു രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്. വർഷങ്ങളായി ഇയാൾ മലപ്പുറം ജില്ലയിൽ ജോലി ചെയ്തുവരികയായിരുന്നു. ബം​ഗാളിൽ പോയി മടങ്ങുമ്പോൾ ലഹരിയുമായാണ് നസീറുൾ എത്താറുള്ളതെന്ന് പൊലീസ് അറിയിച്ചു.

ഏറെക്കാലമായി മലപ്പുറം ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ പോയി മടങ്ങിയെത്തുമ്പോൾ ആണ് ഇയാളെ ബ്രൗൺഷുഗറുമായി പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. എഎസ്‌പി കാർത്തിക് ബാലകുമാർ, സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊണ്ടോട്ടി എസ്പെസ്ഐ ആൻ്റണി ക്ലീറ്റസ്, ഡാൻസാഫ് ടീമംഗങ്ങളായ മുഹമ്മദ് സലീം, ജസീർ, രഞ്ജിത്, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ലക്ഷ്മണൻ, അബ്‌ദുൽ മുനീർ, അജയ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടി നടപടികൾ സ്വീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.