28 January 2026, Wednesday

Related news

January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 24, 2026
January 21, 2026
January 15, 2026
January 15, 2026
January 8, 2026
January 5, 2026

അതിജീവിതയെ അപമാനിച്ച കേസ്: മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ

Janayugom Webdesk
തിരുവനന്തപുരം
January 5, 2026 8:26 pm

അതിജീവിതയെ വീണ്ടും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കേസില്‍ വസ്തുതകൾ മാത്രമാണ് യുട്യൂബ് വീഡിയോയിൽ പറഞ്ഞതെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ ഹർജിയിൽ പറയുന്നു. നേരത്തേ രാഹുൽ മാങ്കൂട്ടം കേസിലെ അതിജീവിത അവരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി തനിക്കെതിരേ പരാതി ഉന്നയിച്ചിരുന്നു. അതിൽ നേരത്തേ പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജില്ലാ കോടതി കർശന ഉപാധികളോടെ ജാമ്യം നൽകി. ഈ ഉപാധികളുടെ ലംഘനമുണ്ടായി, തന്നെ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും സൈബർ പൊലീസിൽ പരാതി നൽകിയത് അറിയുന്നത്. 

അതിന്റെ അടിസ്ഥാനത്തിൽ തന്നെ വീണ്ടും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനുള്ള നീക്കമുണ്ടെന്നാണ് താൻ മനസിലാക്കുന്നത്. അത്തരം വാർത്തകൾ പുറത്തുവരുന്നത്. താൻ ഏതെങ്കിലും തരത്തിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ല. മാത്രമല്ല, തനിക്ക് പറയാനുള്ള ചില കാര്യങ്ങളിൽ തന്റെ യൂട്യൂബ് ചാനൽ വഴി ഒരു വീക്ഷണം മാത്രമാണ് നടത്തിയത്. അത് ഏതെങ്കിലും തരത്തിൽ ജാമ്യവ്യവസ്ഥയിൽ പറയുന്നതു പോലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതല്ല. ഏതെങ്കിലും തരത്തിൽ താൻ പരാതിക്കാരിയെ മോശവുമാക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ തന്റെ അറസ്റ്റിന് സാധ്യതയുള്ളതുകൊണ്ടു തന്നെ തനിക്ക് മുൻകൂർ ജാമ്യം നൽകണം എന്നതാണ് രാഹുൽ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നത്. അതേസമയം ചൊവ്വാഴ്ച ഈ ഹർജി കോടതി പരിഗണിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.