17 January 2026, Saturday

Related news

January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

അര്‍ധരാത്രി അപ്രതീക്ഷിത ഒഴിപ്പിക്കല്‍; തുർക്ക്മാൻ ഗേറ്റിന് സമീപം സംഘർഷം, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2026 8:57 am

ഡൽഹി തുർക്ക്മാൻ ഗേറ്റിന് സമീപം മസ്ജിദ് സയ്യിദ് ഇലാഹിയോട് ചേർന്നുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെച്ചൊല്ലി വൻ സംഘർഷം. സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയോടെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പൊളിക്കൽ നടപടികൾ ആരംഭിച്ചതാണ് നാടകീയമായ രംഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്. രാംലീല മൈതാനത്തോടു ചേർന്നുള്ള സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

രാവിലെ എട്ട് മണിയോടെ ഒഴിപ്പിക്കൽ തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുലർച്ചെ 1.30ന് തന്നെ ബുൾഡോസറുകളുമായി അധികൃതർ എത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പള്ളിയുടെ ഭാഗങ്ങൾ തകർക്കുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിലവിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പത്തിലധികം കമ്പനി പൊലീസിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഒഴിപ്പിക്കൽ നടപടികൾ തടയാൻ കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.