
മണിപ്പൂര്‍ കലാപക്കേസില്‍ മുന്‍ മുഖ്യമന്ത്രി ബീരേണ്‍ സിങിന്റെ ശബ്ദരേഖ പരിശോധിക്കണമന്ന് സുപ്രീംകോടതി.ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഗാന്ധിനഗര്‍ ദേശീയ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്കാണ് ശബ്ദരേഖ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഒരു സമുദായത്തെ കലാപത്തിന് സഹായിക്കുന്നതാണ് ബിരേന്‍ സിംഗിന്റെ ശബ്ദരേഖ.ഓഡിയോ റെക്കോർഡിംഗുകളെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മുദ്രവെച്ച കവറിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി എൻഎഫ്‌എസ്‌യുവിനോട് ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് 48 മിനിറ്റ് ദൈർഖ്യമുള്ള മുൻ മുഖ്യമന്ത്രിയുടെ ശബ്ദരേഖകൾ ലഭ്യമാണ്. എല്ലാ ശബ്ദരേഖകളും ഗാന്ധിനഗർ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയിലേക്ക് അയയ്ക്കണം. നടപടിക്രമങ്ങൾ വേഗത്തിലാക്കി റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം , കോടതി നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.