3 March 2026, Tuesday

Related news

March 3, 2026
January 20, 2026
January 8, 2026
November 21, 2025
November 19, 2025
September 19, 2025
September 11, 2025
June 30, 2025
May 27, 2025
November 5, 2024

മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍; സിന്ധു ക്വാര്‍ട്ടറില്‍

ലക്ഷ്യയും ആയുഷും പുറത്ത്
Janayugom Webdesk
ക്വാലാലംപൂര്‍
January 8, 2026 9:52 pm

മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ ടോമോക്ക മിയാസാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ തോല്പിച്ചത്. സ്കോര്‍ 21–8, 21–13.
അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഹോങ്കോങ് താരം ലീ ച്യൂക്ക് യിയുനോടാണ് ലക്ഷ്യയുടെ തോല്‍വി. സ്കോര്‍ 22–20, 21–15. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ചൈനീസ് താരം ഷി യുഖിയോടാണ് ആയുഷിന്റെ തോല്‍വി. സ്കോര്‍ 21–18, 18–21, 21–12.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.