23 January 2026, Friday

Related news

January 21, 2026
January 18, 2026
January 14, 2026
January 14, 2026
January 11, 2026
January 10, 2026
January 10, 2026
January 6, 2026
December 31, 2025
December 30, 2025

പരസ്യത്തിലെ വാഗ്ദാനം പാലിച്ചില്ലെന്ന പരാതി; മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Janayugom Webdesk
കൊച്ചി
January 10, 2026 9:34 am

മണപ്പുറം ഫിനാൻസിന്റെ പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടത്തുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിൽ താരത്തിന് നിയമപരമായ ഉത്തരവാദിത്തമില്ലെന്ന് കോടതി വ്യക്തമാക്കി. 12 ശതമാനം പലിശയ്ക്ക് സ്വർണ്ണവായ്പ നൽകുമെന്ന പരസ്യം വിശ്വസിച്ച് വായ്പയെടുത്ത തങ്ങളിൽ നിന്ന് കമ്പനി ഉയർന്ന പലിശ ഈടാക്കിയെന്ന പരാതിക്കാരുടെ ആക്ഷേപത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്.

പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് യാതൊരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ ജില്ലാ-സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകൾ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ താരം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.