
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ രൂപംകൊണ്ടപ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നൽകി ഇറാനിലെ മുൻകിരീടാവകാശി റെസ പഹ്‍ലവി. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തെരുവുകളിൽ നിന്ന് പിന്മാറരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത പഹ്‍ലവി ഉടൻ ഇറാനില്‍ എത്തിച്ചേരുമെന്നും അറിയിച്ചു. അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുകയാണ് പഹ്‍ലവി. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ്. ‘
തെരുവുകളിലെ ദശലക്ഷക്കണക്കിന് ആളുകളെ നേരിടാൻ ആവശ്യമായ കൂലിപ്പടയാളികളെ കണ്ടെത്താൻ ഇസ്ലാമിക റിപ്പബ്ലിക്ക് ബുദ്ധിമുട്ടുന്നു എന്നതിന് വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഖമനേയിക്കായി അവശേഷിക്കുന്നത് ഒരു വിഭാഗം അക്രമകാരികളായ കൂലിപ്പടയാളികൾ മാത്രമാണ്, അവർ അവരുടെ കുറ്റവാളിയായ നേതാവിനെപ്പോലെ ഇറാനിയനല്ലാത്തവരും ഇറാൻ വിരുദ്ധരുമാണ്. അവരുടെ പ്രവർത്തികൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പഹ്ലവി പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ ഇടപെടല്‍ പ്രഖ്യാപനങ്ങളെയും പഹ‍്‍ലവി പിന്തുണച്ചു. സ്വതന്ത്ര ലോകത്തിന്റെ നേതാവ് എന്ന നിലയിൽ, പ്രസിഡന്റ് ട്രംപ്, പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടെന്നായിരുന്നു പ്രസ്താവന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.