
സ്വന്തം അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ എവിടെയും തുറന്ന് പറയണമെന്നും മറ്റുള്ളവർ എന്ത് പറയും എന്ന് ധരിച്ചു സ്വന്തം അഭിപ്രായങ്ങൾ പറയാതെയിരിക്കരുതെന്നും നടിയും അവതാരികയുമായ മീനാക്ഷി അനൂപ്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സ്റ്റുഡന്റസ് കോർണറിൽ ‘മീനാക്ഷിയോടൊപ്പം’ ഇന്ററാക്ടിവ് സെഷനിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി. കുട്ടികൾ സംശയങ്ങൾ ചോദിച്ചു വളരേണ്ടവരാണ്. അവർക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ അവർ ചൂണ്ടി കാണിക്കുകയും വേണമെന്നും മീനാക്ഷി പറഞ്ഞു. “എന്തെങ്കിലും ഒരു കാര്യത്തിൽ ഞാൻ അഭിപ്രായം പറയുന്നത് അത് വിവാദമാകണം എന്ന ലക്ഷ്യത്തോടെയല്ല. എനിക്ക് ശരി എന്ന് തോന്നുന്ന കാര്യമാണ് ഞാൻ പറയുന്നത് ” മീനാക്ഷി കൂട്ടിച്ചേർത്തു.
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാണ് നാം ശ്രമിക്കേണ്ടത്. ഒരാളെയും അവരുടെ ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. പണ്ട് സ്കൂളുകളിൽ പഠിച്ച വർണാ പിരമിഡ് ഒക്കെ ഇന്ന് ചോദ്യചെയ്യപ്പെടേണ്ടവയാണ് എന്നും മീനാക്ഷി പറഞ്ഞു. “കുട്ടികളെ അവരുടെ നിലപാടുകൾ തുറന്നു പറയാൻ ആദ്യം പ്രോത്സാഹിപ്പിക്കേണ്ടത് അച്ഛനമ്മമാരാണ്. വീടുകളിൽ നിന്നാണ് അവർ ആദ്യപാഠങ്ങൾ പഠിക്കേണ്ടത്. എന്റെ അച്ഛനും അമ്മയും എന്റെ അഭിപ്രായങ്ങൾ മാനിക്കുന്നവരാണ്. അവർ ഒരിക്കലും അവരുടെ അഭിപ്രായങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കാറില്ല”, മീനാക്ഷി പറഞ്ഞു.
നിലപാടുകൾ എന്നത് തീർത്തും വ്യക്തിപരമായ ഒന്നാണ്. ഓരോരുത്തരും അവരുടെ നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ചു നിൽക്കുകയാണ് വേണ്ടത് എന്നും സെഷന്റെ ഭാഗമായി മീനാക്ഷി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.