
യുഡിഎഫുമായി ചർച്ചകൾ നടന്നത് അഭ്യൂഹം മാത്രമെന്നും കേരള കോൺഗ്രസ് എൽഡിഎഫിൽ തുടരുമെന്നും ചെയർമാൻ ജോസ് കെ മാണി. ദുബായിലുള്ള ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ കുടുംബത്തോടൊപ്പം ദുബായിൽ പോയി. അതിനാലാണ് എൽഡിഎഫ് പരിപാടിയിൽ പങ്കെടുക്കാഞ്ഞത്. പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തു. എൽഡിഎഫ് മേഖലാ ജാഥ താൻ നയിക്കും
സഭാ നേതൃത്വം രാഷ്‌ട്രീയ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ലോക്‌സഭാ ഇലക്ഷനിൽ 110 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിന് ഉണ്ടായിരുന്ന ലീഡ് തദ്ദേശ ഇലക്ഷനിൽ 80 സീറ്റിൽ താഴെയായി കുറഞ്ഞു. പാർട്ടി യുഡിഎഫുമായി ചർച്ച നടത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. പാർട്ടിയുടെ 5 എംഎൽഎമാരും ഉറച്ചുനിൽക്കും. പല യുഡിഎഫ് നേതാക്കന്മാരും വിളിക്കാറുണ്ട്. എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.