9 February 2026, Monday

Related news

February 9, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

കോലി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പിഴവ്; തിരുത്തി ഐസിസി

Janayugom Webdesk
ദുബായ്
January 16, 2026 10:56 pm

ഐസിസി ഏകദിന റാങ്കില്‍ നാലര വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ കോലി എത്ര ദിവസം ഒന്നാം സ്ഥാനത്ത് തുടർന്നു എന്ന കാര്യത്തിലാണ് ഐസിസിക്ക് പിഴവ് സംഭവിച്ചത്.
കോലി 825 ദിവസം ഒന്നാം റാങ്കിൽ തുടർന്നെന്നായിരുന്നു ഐസിസിയുടെ ആദ്യത്തെ വാർത്താക്കുറിപ്പിൽ ഉണ്ടായിരുന്നത്. കോലി യഥാർത്ഥത്തിൽ 1547 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്നിട്ടുണ്ട്. ആരാധകർ ഈ തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ഐസിസി അത് തിരുത്തി. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 37കാരനായ കോലി ഏകദിന റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തുന്നത്.

24-ാം വയസിൽ ആദ്യമായി ഒന്നാമതെത്തിയ താരം, ഇതുവരെ 11 തവണ ഒന്നാം റാങ്ക് അലങ്കരിച്ചിട്ടുണ്ട്. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 93 റൺസാണ് രോഹിത് ശർമ്മയെ പിന്തള്ളി കോലിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. അവസാനമായി തലപ്പത്ത് ഉണ്ടായിരുന്നത് 2021 ജൂലൈയിലാണ്. പുതിയ പട്ടിക പ്രസിദ്ധീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് കോലി. വിവിയൻ റിച്ചാര്‍ഡ്സ് (2306 ദിവസം), ബ്രയാന്‍ ലാറ (2079 ദിവസം) എന്നിവർ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.