22 January 2026, Thursday

Related news

January 22, 2026
January 22, 2026
November 6, 2025
October 17, 2025
September 28, 2025
September 26, 2025
August 22, 2025
August 13, 2025
July 8, 2025
July 7, 2025

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ എൽ 90 രജിസ്ട്രേഷന്‍

Janayugom Webdesk
തിരുവനന്തപുരം
January 22, 2026 9:17 pm

സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് ഇനി കെ എൽ 90 എന്ന രജിസ്ട്രേഷന്‍. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ‘കെഎൽ 90’ നമ്പറുകളാകും നൽകുക. കെഎല്‍ 90 ‑എ കേന്ദ്രസർക്കാർ, കെഎല്‍ 90 ബി തദ്ദേശം, കെഎല്‍ 90 സി — പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നമ്പര്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് മോട്ടോര്‍വാഹന ചട്ടത്തില്‍ വരുത്തേണ്ട മാറ്റത്തിന്റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar