
കൊച്ചിയില്‍ മകള്‍ മാതാവിനെ ക്രൂരമായി മര്‍ദിച്ചു. കമ്പിപ്പാര ഉപയോഗിച്ചായിരുന്നു മര്‍ദനം. ആക്രമണത്തില്‍ മാതാവിന്റെ വാരിയെല്ലൊടിഞ്ഞു. ഫെയ്സ്ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ എന്ന യുവതി മാതാവിനെ മർദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. പിന്നാലെ ഒളിവില്‍ പോയ നിവ്യയെ വയനാട്ടില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. നിവ്യ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. ലഹരിക്കേസുകളിലടക്കം പ്രതിയുടെ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. പണം ആവശ്യപ്പെട്ടും മറ്റും നിരന്തരം വീട്ടിൽ നിവ്യ പ്രശ്നമുണ്ടാക്കാറുണ്ടെന്നും കൂട്ടിചേര്‍ത്തു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ നിലവിൽ ചികിത്സയിലാണ് നിവ്യയുടെ മാതാവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.