
പിണങ്ങിപ്പോയ ഭാര്യ തിരികെവരാൻ വിസമ്മതിച്ചതോടെ ക്ഷുഭിതനായ യുവാവ് അയൽവീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വൈദ്യനാഥനും ഭാര്യ ഗായത്രിയും (30) തമ്മിൽ കുടുംബപ്രശ്നമുണ്ടായിരുന്നു. ഇതുകാരണം കുറച്ചുനാളായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
കേസിൽ കടലൂർ ജില്ലയിലെ കുറിഞ്ചിപാടിയിൽ താമസിക്കുന്ന വൈദ്യനാഥനെ പെരുന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും ഉറങ്ങിയ ശേഷം വൈദ്യനാഥൻ അയൽവാസികളായ മൂന്നുപേരുടെ ഇരുചക്രവാഹനങ്ങൾക്കും മറ്റൊരാളുടെ കാറിനും തീയിടുകയായിരുന്നു. തീയും പുകയും ഉയർന്നതോടെ വീട്ടുകാർ ഉറക്കത്തില്‍ നിന്ന് ഉണരുകയായിരുന്നു.
ഗായത്രി മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈദ്യനാഥൻ ഗായത്രിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയിരുന്നു. എന്നാൽ, ഗായത്രി ഒപ്പം പോകാൻ തയാറായില്ല. ഇതോടെ വൈദ്യനാഥൻ തൊട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടുകയായിരുന്നു. പക്ഷെ ആരും സഹായിച്ചില്ല. അക്രമം നേരിട്ട വീട്ടുകാരുടെ പരാതിയിൽ പെരുന്തുറൈ പൊലീസ് വൈദ്യനാഥനെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.