23 January 2026, Friday

Related news

January 23, 2026
January 3, 2026
November 27, 2025
October 15, 2025
October 7, 2025
October 3, 2025
August 3, 2025
June 9, 2025
June 2, 2025
June 2, 2025

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ജയ്ശെ മുഹമ്മദ് ഭീകരനെ വധിച്ചു

Janayugom Webdesk
ജമ്മു
January 23, 2026 9:03 pm

ജമ്മു കാശ്മീരിലെ കത്വാ ജില്ലയിൽ സുരക്ഷാസേനയുടെയും സിആർപി എഫിന്‍റെയും ജമ്മു കാശ്മീർ പൊലീസിന്‍റെയും സംയുക്ത സംഘം ജയ്ശെ മുഹമ്മദ് ഭീകരനെ വധിച്ചു. മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്.

വ്യാഴാഴ്ച്ച പാക് ഭീകരരുമായി കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് പരിക്കേറ്റിരുന്നു. തുടർന്ന് മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായി അധികൃതർ പറഞ്ഞു. ജനുവരി 18നും19നും സിങ്പുര മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 സൈനികർക്കും പരിക്കേറ്റത്. ഇതിന് പിന്നാലെയാണ് ഭീകരർക്കായി ശക്തമായ തിരച്ചിൽ ആരംഭിച്ചത്. ഈ വർഷം ജമ്മു മേഖലയിൽ ഉണ്ടായ അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar