23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026

സമാധാന ബോര്‍ഡിലേക്കുള്ള ക്ഷണം സ്പെയിന്‍ നിരസിച്ചു

Janayugom Webdesk
മാഡ്രിഡ്
January 23, 2026 9:04 pm

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച ബോർഡ് ഓഫ് പീസിൽ പങ്കാളിയാകില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ട്രംപിന്റെ ക്ഷണത്തെ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ അത് നിരസിക്കുകയാണെന്നും സാഞ്ചസ് പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടന്ന ബോർഡിന്റെ പ്രഖ്യാപന ചടങ്ങില്‍ നിന്ന് കാനഡ, ബ്രിട്ടൻ തുടങ്ങിയ പരമ്പരാഗത യുഎസ് സഖ്യകക്ഷികളും ഹംഗറി, ബൾഗേറിയ എന്നിവ ഒഴികെയുള്ള യൂറോപ്യൻ യൂണിയൻ അംഗങ്ങളും പങ്കെടുത്തില്ല. അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ, ബഹുരാഷ്ട്രവാദം എന്നിവയോടുള്ള പ്രതിബദ്ധതയാണ് ക്ഷണം നിരസിക്കാന്‍ കാരണമായി സാഞ്ചസ് പറഞ്ഞത്. സമാധാന ബോർഡിൽ പലസ്തീൻ അതോറിറ്റിയെ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar