
പാലക്കാട് തച്ചമ്പാറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് പുലി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞിരുന്നത്. പ്രദേശത്തെ ഒരു വ്യക്തിയുടെ വളർത്ത് മൃഗത്തേയും പുലി കടിച്ച് കൊന്നിരുന്നു. തച്ചമ്പാറ ചെന്തണ്ടിൽ ഇന്നലെ മൂരി കുട്ടിയെയാണ് പുലി കടിച്ചു കൊന്നത്. ഇതിനെത്തുടർന്ന് വനംവകുപ്പ് ഈറ്റത്തോട് റെജിയുടെ റബ്ബർ തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.
പ്രദേശത്ത് കഴിഞ്ഞ മാസവും വനം വകുപ്പിൻ്റെ കൂട്ടിൽ പുലി അകപ്പെട്ടതയി നാട്ടുകാർ പറയുന്നു. നിരന്തരം പ്രദേശത്ത് പുലി ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യമുണ്ടാകുന്നതായും ജനങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതിനെത്തുടർന്ന വലിയ ആശങ്കയിലായ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് പുലി കൂട്ടിൽ അകപ്പെട്ടത്. കുടിയേറ്റ മേഖലയായ പ്രദേശത്ത് റബർ ടാപ്പിംങ് തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ കാർഷിക മേഖലയേയും ആശ്രയിച്ച് കഴിയുന്നവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.