
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ട സംഭവത്തിൽ നാലു പൊലീസുകാർക്കെതിരെ നടപടി. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാരെ സ്ഥലം മാറ്റി. സ്പെഷൽ ബ്രാഞ്ച് എസിപി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് സ്പെഷൻ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. വിനീഷിനെ കുറിച്ച് യാതൊരു സൂചനയും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. വിനീഷിനായി ലുക്ക് ഔട്ട് സര്ക്കുലര്പുറത്തിറക്കിയിരുന്നു. പ്രതിക്കായി മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായ തെരച്ചില്‍ ശക്തമാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന വിനീഷിനെ മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ഡിസംബര്‍ പത്തിനാണ് കുതിരവട്ടത്ത് എത്തിച്ചത്. പ്രതിയില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ ദൃശ്യയുടെ കുടുംബം ആശങ്ക അറിയിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.