
രൂപമാറ്റം വരുത്തിയ കാറിലെ സൈലൻസറിൽനിന്ന് തീയുയർന്ന് വഴിയാത്രക്കാരന് പൊള്ളലേറ്റു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി 21കാരനായ ശബരീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം സ്വദേശി 53കാരനായ അനിൽകുമാറിനാണ് കാലിന് ഗുരുതരമായി പൊള്ളലേറ്റത്.
ആനയടി പൂരത്തോടനുബന്ധിച്ച് ആനകൾക്ക് നൽകിയ വരവേൽപ്പ് കാണാൻ താമരക്കുളം നെടിയാണിക്കൽ ക്ഷേത്രപരിസരത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ ശബരീനാഥ് കാർ അപകടകരമായ രീതിയിൽ ഓടിക്കുകയും സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീയും പുകയും പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടയിലാണ് സമീപത്ത് നിന്നിരുന്ന അനിൽകുമാറിന്റെ കാലിലേക്ക് തീ പടർന്നത്. ഇയാൾ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. പ്രതിക്കെതിരെ കർശന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.