24 January 2026, Saturday

Related news

January 24, 2026
December 30, 2025
December 13, 2025
November 29, 2025
November 23, 2025
November 21, 2025
November 20, 2025
November 8, 2025
October 14, 2025
October 10, 2025

15 കോടി സമൂഹമാധ്യമ പാസ്‌വേഡുകൾ ചോർന്നു

Janayugom Webdesk
ന്യൂഡൽഹി
January 24, 2026 11:05 pm

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്റർനെറ്റ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി വൻതോതിലുള്ള ഡാറ്റാ ചോർച്ച. ജിമെയിൽ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി പ്രമുഖ പ്ലാറ്റ്‌ഫോമുകളിലെ 14.9 കോടി അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങൾ ഇന്റർനെറ്റിൽ പരസ്യമായതായി പ്രമുഖ സൈബർ സുരക്ഷാ വിദഗ്ധൻ ജെറമിയ ഫൗളർ പറ‍ഞ്ഞു. ഏകദേശം 96 ജിബി വലിപ്പമുള്ള ഡാറ്റാ ശേഖരമാണ് സൈബർ ക്രിമിനലുകൾക്കിടയിൽ പ്രചരിക്കുന്നത്.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ മുതൽ സാമ്പത്തിക സേവനങ്ങൾ വരെ ചോർച്ചയുടെ പരിധിയിലുണ്ട്. 4.8 കോടി ജിമെയിൽ, 40 ലക്ഷം യാഹൂ, 15 ലക്ഷം ഔട്ട്‌ലുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നുവെന്നാണ് റിപ്പോര്‍ട്ട്. 1.7 കോടി ഫേസ്ബുക്ക് , 65 ലക്ഷം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവയ്ക്ക് പുറമെ ടിക് ടോക്, എക്സ് തുടങ്ങിയവയും പട്ടികയിലുണ്ട്. കൂടാതെ നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ്, ഒണ്‍ലിഫാന്‍സ് തുടങ്ങിയ സ്ട്രീമിങ് അക്കൗണ്ടുകളും ബാങ്കിങ്, ക്രിപ്റ്റോ വാലറ്റ് വിവരങ്ങളും ചോർന്നവയിൽ ഉൾപ്പെടുന്നു.

ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഒളിഞ്ഞിരുന്ന് വിവരങ്ങൾ ചോർത്തുന്ന ‘ഇൻഫോ സ്റ്റീലർ’, ‘കീ ലോഗര്‍’, ക്ലിപ്പ്ബോർഡ് ക്യാപ്‌ചർ മാല്‍വേറുകള്‍ വഴിയാണ് ഈ മോഷണം നടന്നതെന്നാണ് സൂചന. ഉപയോക്താക്കൾ അറിയാതെ തന്നെ അവർ ടൈപ്പ് ചെയ്യുന്ന യൂസർ നെയിമും പാസ്‌വേഡും ഈ മാല്‍വേറുകള്‍ ഹാക്കർമാർക്ക് എത്തിച്ചു നൽകുന്നു. വ്യാജ സോഫ്റ്റ്‌വേർ അപ്‌ഡേറ്റുകൾ, സംശയകരമായ ഇമെയിൽ ലിങ്കുകൾ എന്നിവയിലൂടെയാണ് ഇവ ഉപകരണങ്ങളിൽ പ്രവേശിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളും പാസ്‌വേഡുകളും ഈ പട്ടികയിലുണ്ടെന്നത് വലിയ സുരക്ഷാ ഭീഷണിയായി വിദഗ്ധർ വിലയിരുത്തുന്നു. ഇത് ഔദ്യോഗിക നെറ്റ്‌വർക്കുകളിലേക്ക് നുഴഞ്ഞുകയറാനും സർക്കാർ രഹസ്യങ്ങൾ ചോർത്താനും സൈബർ ക്രിമിനലുകൾക്ക് വഴിതുറക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar