25 January 2026, Sunday

Related news

January 25, 2026
January 24, 2026
January 24, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 18, 2026

ഐസിസി മുന്നറിയിപ്പ്; ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ

Janayugom Webdesk
ദുബൈ
January 25, 2026 2:31 pm

ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച് പാകിസ്ഥാൻ. ബഹിഷ്‌കരണ ഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് ടീമിന്റെ പ്രഖ്യാപനം. 15 അംഗ ടീമിനെ സൽമാൻ അലി ആഘയാണ് നയിക്കുന്നത്. നേരത്തെ ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐ സി സി തീരുമാനത്തെ വിമർശിച്ചു രംഗത്ത് എത്തുകയും മത്സരങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണിയുമായി പി സി ബി ചെയർമാൻ മുഹസിന്‍ നഖ്വി രംഗത്ത് എത്തിയത്. 

മത്സരങ്ങൾ ബഹിഷ്ക്കരിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐ സി സി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടി മത്സരത്തിന്റെ വേദി മാറ്റണം എന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐ സി സി നേരത്തെ തള്ളിയിരുന്നു.

ഐ സി സി നിയോഗിച്ച സുരക്ഷാ വിദഗ്ധരുടെ റിപ്പോർട്ടുകളിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിനോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ സുരക്ഷാ ഭീഷണിയില്ലെന്ന് വ്യക്തമാക്കി. വേദി മാറ്റവുമായി ബന്ധപ്പെട്ട ബംഗ്ലാദേശ് നൽകിയ കത്ത് ഐ സി സി ചർച്ചയ്ക്ക് എടുത്തിരുന്നെങ്കിലും വേണ്ട പിന്തുണ ബോർഡ് അംഗങ്ങളിൽ നിന്ന് ലഭിച്ചിരുന്നില്ല. പാകിസ്ഥാൻ മാത്രമായിരുന്നു യോഗത്തിൽ ബംഗ്ലാദേശിന് പിന്തുണ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.