
ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയ ഔദ്യോഗിക വെബ്സൈറ്റ് രൂപീകരിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത് https://dhsekerala.gov.in/ എന്ന വെബ്സൈറ്റിനെയായിരുന്നു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയൊരു വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. https://www.hseportal.kerala.gov.in എന്ന വിലാസത്തിലുള്ള ഈ പുതിയ പോർട്ടൽ ഇന്ന് മുതൽ പ്രവർത്തിക്കും. ഹയർ സെക്കൻഡറിയിലെ അഡ്മിനിസ്‌ട്രേഷൻ, എക്‌സാം, ഫിനാൻസ്, അക്കാദമിക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുുകള്‍ ഇനി ഇവിടെ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.