25 January 2026, Sunday

Related news

January 25, 2026
January 23, 2026
January 20, 2026
January 18, 2026
January 16, 2026
January 15, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026

മമ്മൂട്ടിയും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പാട്രിയറ്റിന്റെ ക്യാരക്റ്റര്‍ പോസ്റ്റുകള്‍ പുറത്ത്

Janayugom Webdesk
കൊച്ചി
January 25, 2026 7:55 pm

മമ്മൂട്ടിയും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പാട്രിയറ്റിന്റെ ക്യാരക്റ്റര്‍ പോസ്റ്റുകള്‍ പുറത്തുവിട്ടു. മോഹൻലാല്‍, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ നയൻതാര എന്നിവരുടെ പോസ്റ്ററുകളാണ് അണിയറപ്രവർത്തർ പുറത്തുവിട്ടിരിക്കുന്നത്. ‘വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്, ദേശദ്രോഹികൾ നിറയുന്ന ലോകത്ത് ഒരു ദേശസ്നേഹിയാകൂ’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യുക. മമ്മൂട്ടിയും മോഹൻലാലും പതിനേഴുവർഷത്തിനുശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.