
ലോകചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാനരേഖയാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നമ്മുടെ ഭരണഘടനയിൽ വിഭാവനംചെയ്തിട്ടുള്ള നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളാണ് ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ നിർവചിക്കുന്നതെന്നും ഭരണഘടനാവ്യവസ്ഥകളിലൂടെ ദേശീയതയുടെ ചൈതന്യത്തിനും രാജ്യത്തിന്റെ ഐക്യത്തിനും കരുത്തുറ്റ അടിത്തറ പാകാൻ ഭരണഘടനാ സ്രഷ്ടാക്കൾക്കു സാധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും, രാജ്യം തുടർച്ചയായ സാമ്പത്തിക വളർച്ച രേഖപ്പെടുത്തുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള പാതയിലാണ് ഇന്ത്യ. പ്രതിരോധ മേഖലയിലെ നമ്മുടെ സ്വാശ്രയത്വം ഓപ്പറേഷൻ സിന്ദൂറിന്റെ ചരിത്രപരമായ വിജയത്തിന് കരുത്ത് പകർന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘർഷങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ, ഇന്ത്യ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. വികസിത് ഭാരതം സൃഷ്ടിക്കുന്നതിൽ നാരീശക്തിയുടെ പങ്ക് നിർണായകമാകുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.