26 January 2026, Monday

Related news

January 26, 2026
December 30, 2025
December 15, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
October 25, 2025
October 25, 2025
October 10, 2025

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരെ വളഞ്ഞ് സൈന്യം; മൂന്നു ഭീകരര്‍ കുടുങ്ങിയതായി സൂചന

Janayugom Webdesk
ന്യൂഡല്‍ഹി
January 26, 2026 10:57 am

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. കിഷ്ത്വാറിലെ സിങ്പോര മേഖലയിലാണ് മൂന്നു ഭീകരരെ സൈന്യം വളഞ്ഞിരിക്കുന്നത് റിപ്പബ്ലിക് ദിന ആഘോഷങ്ങളോടനുബന്ധിച്ച് അതിർത്തി മേഖലകളിൽ സുരക്ഷാ വിന്യാസവും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതും തുടർന്ന് സൈന്യം പ്രദേശം വളഞ്ഞതും. നിലവിൽ സൈന്യത്തിന്റെ പാരാ സ്പെഷ്യൽ ഫോഴ്‌സിലെ സൈനികരാണ് ഈ മേഖലയിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തുന്നത്.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഭീകരരാണ് ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഭീകരർക്ക് പ്രദേശം വിട്ടു പുറത്തുപോകാൻ കഴിയാത്ത രീതിയിൽ എല്ലാ വഴികളും അടച്ച് പഴുതടച്ചുള്ള പരിശോധനയാണ് സൈന്യം നടത്തുന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിശദാംശങ്ങൾ സൈന്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

നിലവിൽ സൈനികരുടെ ഭാഗത്ത് പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉള്ളതായി റിപ്പോർട്ടുകളില്ല. ഓപ്പറേഷൻ പൂർത്തിയായ ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമാകുകയുള്ളൂ. മേഖലയിൽ ഇപ്പോഴും ശക്തമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.