
എസ് എൻ ഡി പി — എൻ എസ് എസ് ഐക്യവുമായി മുന്നോട്ടു പോകുന്നില്ലന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.ഐക്യത്തിന് പിന്നിൽ വെള്ളാപ്പള്ളിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യം വന്നതായും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.എൻഡിഎ നേതാവ് തുഷാറിനെ ചർച്ചയ്ക്ക് വിടാൻ പാടില്ലായിരുന്നു വരേണ്ടന്ന് ഞാൻ തന്നെ വിലക്കിയതായി സുകുമാരന്‍ നായര്‍ പറഞ്ഞു.
പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത് താൻ തന്നെയാണെന്നും സുകുമാരന്‍ നായര്‍പറഞ്ഞു.ഞാൻ സംസാരിക്കുന്നത് സമുദായത്തിന് വേണ്ടി എസ്എൻഡിപി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത് സുകുമാരന്‍ നായര്‍ ഇറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.
എൻഎസ്എസിന് എല്ലാ പാർട്ടികളോടും സമദൂരം തന്നെയാണ് ഐക്യവുമായി മുന്നോട്ട് പോയാൽ സമദൂരം എന്ന ആശയം നടക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. അതിനാല്‍ഐക്യവുമായി മുന്നോട്ടു പോകുന്നില്ലെന്നും സുകുമാരൻ നായർ. ഐക്യം അടഞ്ഞ അധ്യായമെന്നും സുകുമാരൻ നായർ പെരുന്നയിൽ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.