
അമേരിക്കയുടെ പിന്തുണയില്ലാത്തെ യൂറോപ്പിന് സ്വയംപ്രതിരോധിച്ച് നിലനിൽകാനാവില്ലെന്ന് നറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെ. യുഎസിന്റെ സൈനിക പിന്തുണയില്ലാതെ പ്രതിരോധം സാധ്യമല്ലെന്നും അങ്ങനെ നടത്തണമെങ്കിൽ യൂറോപ്പ് ഇപ്പോൾ മാറ്റി വെച്ചിരിക്കുന്നതിന്റെ ഇരട്ടി തുക ചെലവഴിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിനെ കൂടാതെ യൂറോപ്യൻ യൂണിയനോ യൂറോപ്പിനോ മൊത്തത്തിലോ സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് ഇവിടെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറും സ്വപ്നമാണെന്നും മാർക്ക് റുട്ടെ പറഞ്ഞു. യൂറോപ്യൻ പാർലമെന്റിലെ അംഗങ്ങളോടായിരുന്നു റുട്ടെയുടെ വാക്കുകൾ.
ഗ്രീൻലാൻഡ് വിഷയത്തിൽ ഡോണൾഡ് ട്രംപും നാറ്റോയുമായി സംസാരിച്ച് കാരാറിൽ എത്തിയതിന് പിന്നാലെയാണ് നറ്റോ ജനറൽ സെക്രട്ടറിയുടെ പ്രതികരണം. ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങൾക്കുമേൽ ഇടാക്കിയ ഗ്രീൻലാൻഡ് താരിഫും അമേരിക്ക റദ്ദാക്കിയിരുന്നു. ഗ്രീൻലാൻഡ് വിഷയത്തിൽ നാറ്റോയും ട്രംപും ചർച്ച നടത്തി കാരാറില്‍ ഏർപ്പെട്ടെന്നും ഇത് രണ്ട് വർക്ക്സ്ട്രീമുകളായാണ് നടത്താൻ പോകുന്നതെന്നും റുട്ടെ പറഞ്ഞു. ആദ്യത്തെ സ്ട്രീമിൽ നാറ്റോയെ മുന്നിൽ നിർത്തികൊണ്ട് ആർട്ടിക് മേഖല സംരക്ഷിക്കുന്നതിൽ ശക്തികേന്ദ്രീകരിക്കും. കൂടാതെ ഈ മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം ഇല്ലാതാക്കാനും ശ്രമിക്കുമെന്ന് നാറ്റോ പറഞ്ഞു.
രണ്ടാമത്തെ വർക്ക്‌സ്ട്രീം ഡെൻമാർക്ക്, ഗ്രീൻലാൻഡ്, യുഎസ് എന്നിവയ്ക്കിടയിലാണെന്നും അത് ചർച്ച ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും റുട്ടെ വ്യക്തമാക്കി. ഗ്രീൻലാൻഡിനെച്ചൊല്ലി യുഎസും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള രണ്ട് വർക്ക്‌സ്ട്രീമുകൾക്ക് സമ്മതിച്ചതെന്നും മാർക്ക് റൂട്ടെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.