
ഇന്ത്യൻ അസോസിയേഷൻ ഷാർജയിലും ഷാർജ ഇന്ത്യൻ സ്കൂളുകളിലും ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു. അസോസിയേഷനിൽ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ എ കെ ജോൺ ദേശീയ പതാക ഉയർത്തി രാഷ്ടപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.ഷാർജ ഇന്ത്യൻ സ്കൂൾ ഗുബൈബയിൽ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര പതാക ഉയർത്തി. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പ്രസംഗിച്ചു. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ സ്വാഗതം പറഞ്ഞു. ഗൈഡ്സിന്റെ ബാന്റ് മേള അകമ്പടിയോടെ റിപ്പബ്ലിക് ദിന പരേഡോടെയാണ്പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഷാർജ ഇന്ത്യൻ സ്കൂൾ ജവൈസ(ബോയ്സ്)യിൽ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ പതാക ഉയർത്തി. വിവിധയിടങ്ങളിൽ നടന്ന ചടങ്ങുകളിലായി ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ഓഡിറ്റർ ഹരിലാൽ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ കെ താലിബ്,അനീസ് റഹ്മാൻ,പ്രഭാകരൻ പയ്യന്നൂർ,മുരളീധരൻ ഇടവന,സജി മണപ്പാറ,ജെ എസ് ജേക്കബ്,യൂസഫ് സഹീർ,നസീർ കുനിയിൽ, സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ രാജീവ് മാധവൻ,ഷിഫ്ന നസ്റുദ്ദീൻ,അൽ ഇബ്തിസാമ പ്രിൻസിപ്പൽ ഇർഷാദ് ആദം,ഹെഡ്മിസ്ട്രസ്മാരായ താജുന്നിസ ബഷീർ,ദീപ്തി മേരി ടോംസി,എം എസ് ഓ ബദ്രിയ തമീമി
എന്നിവരും സംബന്ധിച്ചു.
ഗേൾസ് വിഭാഗത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച റിപ്പബ്ലിക് ദിന സന്ദേശമുൾക്കൊള്ളുന്ന നൃത്തങ്ങളും ദേശഭക്തിഗാനങ്ങളും ബോയ്സ് വിഭാഗത്തിൽ 77-ാം റിപ്പബ്ലിക് ദിനത്തിൻെറ ഭാഗമായി 77 വിദ്യാർത്ഥികൾ ചേർന്ന് ആലപിച്ച ദേശഭക്തി സംഘഗാനവും ആഘാഷ പരിപാടികൾക്ക് മാറ്റേകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.