
പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്സിൻ നഖ്വിക്ക് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാവുകയാണ്. തിങ്കളാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. പിന്നാലെ അദ്ദേഹം ആ വിവരം എക്സില്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഒരു അബദ്ധം പറ്റി. പ്രാധാനമന്ത്രി ഹബാസ് ഷരീഫിന്റെ പേര് നവാസ് ഷെരീഫ് എന്നാണ് പോസ്റ്റില്‍ എഴുതിയിരുന്നത്.
പോസ്റ്റ് വൈറലായതോടെ ജനങ്ങള്‍ മൊഹ്സിനെ ട്രോളുകൊണ്ട് അഭിഷേകം ചെയ്തു. നഖ്വി മദ്യപിച്ചിട്ടുണ്ടോ, ചിലപ്പോൾ ടെൻഷൻ കൊണ്ടായിരിക്കും തുടങ്ങിയ രീതിയിലെല്ലാം പരിഹാസ പോസ്റ്റുകൾ നിറഞ്ഞു. കൂടാതെ മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു. നഖ്വി മദ്യപിച്ചിട്ടുണ്ടോ, ചിലപ്പോൾ ടെൻഷൻ കൊണ്ടായിരിക്കും തുടങ്ങിയ കളിയാക്കലുകളാണ് അദ്ദേഹം നേരിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.