27 January 2026, Tuesday

Related news

January 27, 2026
January 23, 2026
January 17, 2026
January 14, 2026
January 10, 2026
January 8, 2026
December 30, 2025
December 29, 2025
December 26, 2025
December 23, 2025

യുപിയിൽ അംബേദ്കർ പ്രതിമ തകർത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Janayugom Webdesk
ലഖ്നൗ
January 27, 2026 4:44 pm

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ ബി ആർ അംബേദ്കറുടെ പ്രതിമ അജ്ഞാതർ തകർത്തു. റായ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സിക്രാവാർ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് പ്രതിമ തകർത്ത വിവരം ഗ്രാമവാസികൾ ശ്രദ്ധിച്ചത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും സിർക്കിൾ ഓഫീസർ രാജ് സോങ്കറിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിഞ്ഞാലുടൻ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തകർക്കപ്പെട്ട പ്രതിമയ്ക്ക് പകരം പുതിയൊരെണ്ണം സ്ഥാപിക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ആരംഭിച്ചു. നിലവിൽ പ്രദേശത്തെ സാഹചര്യം സമാധാനപരമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.