
ശ്രീകാര്യം വെഞ്ചാവോട്ടിലെ എ‑1 ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശനിയാഴ്ച വൈകീട്ടോടെ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച മുതലാണ് മിക്കവർക്കും ഛർദ്ദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. പിന്നാലെ ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഹോട്ടൽ അടിയന്തരമായി അടപ്പിക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യമാണോ അതോ ഭക്ഷണത്തിൽ കലർന്ന മറ്റെന്തെങ്കിലും ഘടകങ്ങളാണോ വിഷബാധയ്ക്ക് കാരണമെന്ന് പരിശോധിച്ചുവരികയാണ്. സ്ഥാപനത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ജില്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൂടുതൽ കർക്കശമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.