27 January 2026, Tuesday

Related news

January 27, 2026
January 27, 2026
January 24, 2026
January 23, 2026
January 16, 2026
January 12, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

മറവിരോഗത്തിനുള്ള ഇന്ത്യന്‍ മരുന്ന് വിലക്കി ചൈന

Janayugom Webdesk
ബെയ്ജിങ്
January 27, 2026 8:57 pm

അള്‍ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഇന്ത്യന്‍ മരുന്നിന് വിലക്കേര്‍പ്പെടുത്തി ചൈന. ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളായ സണ്‍ ഫാര്‍മയുടെ മരുന്നിന്റെ വില്പനയും വിതരണവും ഉപയോഗവുമാണ് ചൈനയില്‍ നിരോധിച്ചത്. മരുന്ന് നിര്‍മ്മാണത്തിലെ ഗുണനിലവാര പ്രക്രിയയില്‍ പോരായ്മകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാഷണല്‍ മെഡിക്കല്‍ പ്രൊഡക്ട്സ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം. റിവാസ്റ്റിഗ്മൈന്‍ ഹൈഡ്രജന്‍ ടാര്‍ട്രേറ്റ് കാപ്സ്യൂള്‍സ് ആണ് നിരോധിച്ചിരിക്കുന്നത്. സംഭവത്തില്‍ സണ്‍ ഫാര്‍മ പ്രതികരിച്ചിട്ടില്ല. നിര്‍മ്മാണ പ്രക്രിയയിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് 2024 ല്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡിമിനിസ്ട്രേഷന്‍ 2024ല്‍ സണ്‍ ഫാര്‍മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. 2023ല്‍ മാത്രം 6.95 ബില്യണ്‍ ഡോളറിന്റെ അള്‍ഷിമേഴ്സ് മരുന്നുകള്‍ ആഗോള വിപണിയില്‍ വിറ്റഴിച്ചിട്ടുണ്ട്. 2032 ആകുമ്പോള്‍ ഇത് 15.08 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താനാണ് കമ്പനിയുടെ നീക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.