27 January 2026, Tuesday

Related news

January 27, 2026
January 13, 2026
January 2, 2026
November 1, 2025
October 16, 2025
July 30, 2025
June 2, 2025
May 31, 2025
May 12, 2025
August 24, 2024

ഇനി പിന്നണി ഗാനങ്ങളില്ല! സംഗീത ലോകത്തെ ഞെട്ടിച്ച് അര്‍ജിത് സിംഗിന്റെ വിരമിക്കൽ പ്രഖ്യാപനം

Janayugom Webdesk
മുംബെെ
January 27, 2026 9:50 pm

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നായ അര്‍ജിത് സിംഗ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഈ അപ്രതീക്ഷിത വാർത്ത പുറത്തുവിട്ടത്. തന്റെ സംഗീത യാത്ര അത്ഭുതകരമായിരുന്നു എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇനിമുതൽ ഒരു പിന്നണി ഗായകൻ എന്ന നിലയിൽ പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കില്ലെന്നും താൻ ഈ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണെന്നും വ്യക്തമാക്കി. എന്നാൽ വിരമിക്കാനുള്ള കൃത്യമായ കാരണം താരം വെളിപ്പെടുത്തിയിട്ടില്ല.

അര്‍ജിത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം താരത്തിന്റെ പോസ്റ്റിന് താഴെ ലക്ഷക്കണക്കിന് ആരാധകർ തങ്ങളുടെ സങ്കടവും സ്നേഹവും പങ്കുവെച്ചു. മനസ്സ് നിറയെ സങ്കടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും, അദ്ദേഹം എന്നും ഒരു ഇതിഹാസമായിരിക്കുമെന്നും ഒരു ആരാധകൻ കുറിച്ചു. ബോളിവുഡിലെ മെലഡി രാജാവായി അറിയപ്പെടുന്ന അര്‍ജിത് സിംഗിന്റെ ഈ പിന്മാറ്റം ഇന്ത്യൻ സിനിമാ സംഗീതത്തിന് വലിയൊരു നഷ്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.