
കേരളത്തില്ർ വീണ്ടും സ്വർണവിലയിൽ വർധന. ബുധനാഴ്ച പുതിയ റെക്കോഡ് കുറിച്ചാണ് സ്വർണം വ്യാപാരം. സ്വർണവില ഗ്രാമിന് 295 രൂപ വർധിച്ച് 15,140 രൂപയായി. പവൻ വില ഗ്രാമിന് 2360 രൂപ വർധിച്ച് 1,21,120 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ വിപണിയിലും സ്വർണത്തിന് വില വർധനയുണ്ടായിരിക്കുന്നത്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വിലയിൽ ഔൺസിന് 163 ഡോളറിന്റെ വർധനവുണ്ടായി. 5,247 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം ആഗോള വിപണിയിൽ പുരോഗമിക്കുന്നത്. 3.15 ശതമാനം നേട്ടമാണ് ആഗോള വിപണിയിൽ സ്വർണം.
യുഎസ് ഡോളർ ദുർബലമാവുന്നത് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. നാല് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് യുഎസ് ഡോളർ വീഴുകയായിരുന്നു. ഇതിനൊപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്ത് താൻ അവരോധിക്കുന്നയാൾ എത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയും വിപണിയെ സ്വാധീനിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.