28 January 2026, Wednesday

Related news

January 28, 2026
January 28, 2026
January 26, 2026
January 21, 2026
January 17, 2026
January 15, 2026
January 11, 2026
January 9, 2026
January 5, 2026
January 3, 2026

ഇൻഡോർ ദുരന്തത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ; സ്വതന്ത്ര അന്വേഷണത്തിന് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയെ നിയമിച്ചു

Janayugom Webdesk
ഇൻഡോർ
January 28, 2026 4:40 pm

ഇൻഡോറിലെ ഭാഗീരഥ്പുരയിൽ മലിനമായ കുടിവെള്ളം കുടിച്ചതിനെത്തുടർന്ന് നിരവധി പേർ മരിച്ച സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ കർശന ഇടപെടൽ. സർക്കാരിന്റെ ‘ഡെത്ത് ഓഡിറ്റ്’ റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയ കോടതി, സംഭവത്തിൽ സ്വതന്ത്ര അന്വേഷണത്തിനായി റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശീൽ കുമാർ ഗുപ്തയെ ഏകാംഗ കമ്മീഷനായി നിയമിച്ചു.

മരണപ്പെട്ട 23 പേരിൽ 16 പേർ മാത്രമാണ് മലിനജലം മൂലം മരിച്ചതെന്ന സർക്കാർ റിപ്പോർട്ടിനെ കോടതി ചോദ്യം ചെയ്തു. ബാക്കി മരണങ്ങൾ ‘അനിശ്ചിതം’ എന്ന് രേഖപ്പെടുത്തിയതിനും ‘വെർബൽ ഓട്ടോപ്‌സി’ എന്ന പ്രയോഗത്തിനും വ്യക്തമായ വിശദീകരണം നൽകാൻ സർക്കാരിന് സാധിച്ചില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 30 കടന്നതായും കോടതി നിരീക്ഷിച്ചു. നാലാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാന്‍ ജസ്റ്റിസ് വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കമ്മീഷനോട് നിർദ്ദേശിച്ചു. വിഷയത്തിൽ അടുത്ത വാദം കേൾക്കൽ 2026 മാർച്ച് 5 ന് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.