1 February 2026, Sunday

Related news

February 1, 2026
January 29, 2026
January 29, 2026
January 28, 2026
January 22, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026

പുലർകാലങ്ങളിൽ വെള്ള പുതച്ച് കുവൈറ്റ്

Janayugom Webdesk
കുവൈറ്റ് സിറ്റി
February 1, 2026 7:53 am

ഫെബ്രുവരി മാസത്തിൽ ശൈത്യകാലത്തെ വായുവിലെ ഈർപ്പവും കാറ്റിന്റെ വേഗത കുറയുന്നതു കാരണം ആരംഭിക്കുന്ന മൂടൽ മഞ്ഞ്കാലം അതിൻ്റെ പാരമ്യത്തിലേക്ക് എത്തുന്നതിനാൽ കുവൈറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടും. പുലർകാലം തൊട്ട് പകൽ ഏകദേശം 9മണി വരെ കാഴ്ച്ചപരിധി കുറയുന്ന രീതിയിൽ മൂടൽമഞ്ഞ് ഉണ്ടായേക്കാം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അബ്ദല്ലി, വഫ്ര, പ്രധാനപ്പെട്ട റോഡുകളായ 30,40, ഫിഫ്ത്ത്, സിക്സ്ത്, സെവൻത് റിംഗ് റോഡുകളിൽ എല്ലാം തന്നെ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി ഫോഗ് ലൈറ്റുകൾ, വൈപ്പേഴ്സ് എന്നിവയുടെ കാര്യക്ഷമത ഉറപ്പ് വരുത്തുക. വിവിധ റോഡുകളിൽ എല്ലാം തന്നെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വേഗത കുറച്ച് ഡ്രൈവ് ചെയ്യാനും ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar