
ആലപ്പുഴ പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വൽ (23) ആണ് മരിച്ചത്. യുവാവിന്റെ കൂടെയെത്തിയ പെൺകുട്ടിയെ കാണാനില്ല. ഇന്നു രാവിലെയാണ് സംഭവം. രാവിലെ 8.30 ഓടെ ഉജ്വലും ഒരു പെൺകുട്ടിയും കൂടി സ്ഥലത്തെത്തിയതായും സമീപത്തുള്ള കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിലാണ് ഇരുവരും എത്തിയത്. സ്കൂട്ടറിൽ നിന്ന് ഓഫാക്കിയ നിലയിൽ ഉജ്വലിന്റെ ഫോൺ കണ്ടെത്തി. 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം പെൺകൂട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഉജ്വലിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.