5 February 2026, Thursday

Related news

February 5, 2026
November 28, 2025
November 21, 2024
November 8, 2024
June 30, 2024
June 27, 2024
February 13, 2024
December 26, 2023
July 30, 2023
July 10, 2023

പുതിയ നിയമം ഫലം കാണുന്നു; കുവൈറ്റിൽ മയക്കുമരുന്ന് കേസുകളിൽ വൻ കുറവ്

Janayugom Webdesk
കുവൈറ്റ് സിറ്റി
February 5, 2026 3:43 pm

രാജ്യത്ത് പുതിയ നിയമം നടപ്പിലാക്കിയതിനെത്തുടർന്ന് മയക്കുമരുന്ന് വ്യാപാരവുമായും ലഹരിമരുന്ന് കടത്തുമായും ബന്ധപ്പെട്ട കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരി മാഫിയക്കെതിരെ മന്ത്രാലയം നടത്തുന്ന ശക്തമായ ഇടപെടലുകളുടെ ഫലമായാണ് ഈ മാറ്റം. ലഹരിമരുന്ന് കടത്ത്, മാനസിക നിലയെ ബാധിക്കുന്ന ലഹരി വസ്തുക്കളുടെ വിപണനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഗണ്യമായ കുറവുണ്ടായി. പുതുതായി നടപ്പിലാക്കിയ നിയമങ്ങൾ ലഹരി ഇടപാടുകൾ തടയുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായി മന്ത്രാലയം വ്യക്തമാക്കുന്നു.
സമൂഹത്തെയും രാജ്യത്തെയും ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്.

മയക്കുമരുന്ന് വ്യാപാരത്തിനെതിരെ പ്രതിരോധത്തിന്റെ വന്മതിൽ തീർത്ത് സമൂഹത്തെ സുരക്ഷിതമാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഔദ്യോഗിക കുറിപ്പിൽ പറയുന്നു. ലഹരിക്കടത്ത് തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് വരും ദിവസങ്ങളിലും കുവൈറ്റ് പോലീസ് സ്വീകരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar